Kerala Rescue

Warning has been issued regarding the high probability of opening of shutters of Peechi Dam. Requesting the residents of the following region to be alert Nadathara, Kannara, Peechi, Panachery, Puthur, Nenmanikkara, Parapookkara, Muriyad, Alagappanagar, Irinjalakuda (Municipality) Vellangallur, Karalam, Kattur, Pudukkad and Thrissur Corporation


Very Important
 Aug. 14, 2019, 3:33 p.m.

ശക്തമായ കാറ്റുണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്ത 24 മണിക്കൂർ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.


Very Important
 Aug. 14, 2019, 2:57 p.m.

ആഗസ്റ്റ് 14,15 തീയതികളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ 'റെഡ്', 'ഓറഞ്ച്' അലേർട്ടുകൾ

ആഗസ്റ്റ് 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് 'റെഡ്' (RED ALERT!) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (Extremely Heavy 24 മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ തയ്യാറാക്കുകയുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും.

ആഗസ്റ്റ് 14 ന് കൊല്ലം ,പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിലും
ആഗസ്റ്റ് 15 ന് മലപ്പുറം , കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളിലും
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് 'ഓറഞ്ച്' അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
ആഗസ്റ്റ് 15 ന് വയനാട് ,കാസർഗോഡ് എന്നീ ജില്ലകളിലും
ആഗസ്റ്റ് 16 ന് ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം yellow alert (മഞ്ഞ അലർട്ട്) പ്രഖ്യാപിച്ചിരിക്കുന്നു.
ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.
ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.

പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ
റെഡ് ,ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും (പ്രളയ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കിൽ http://sdma.kerala.gov.in/wp-cont…/uploads/…/10/KL-Flood.jpg ലഭ്യമാണ്) 2018 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം.
ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും (ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കിൽ http://sdma.kerala.gov.in/…/uploads/2018/10/KL-Landslide.jpg ലഭ്യമാണ്) 2018 ൽ ഉരുൾപൊട്ടലുണ്ടാവുകയോ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും പ്രളയത്തിലും ഉരുൾപൊട്ടലിലുമായി പൂർണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂർത്തീകരിക്കാത്ത വീടുകളിൽ താമസിക്കുന്നവരും പ്രളയത്തിൽ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും അറ്റകുറ്റപ്പണികൾ ഇത് വരെ നടത്തിത്തീർക്കാത്തതുമായ വീടുകളിൽ താമസിക്കുന്നവരും ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം. ഇത്തരം ആളുകൾക്ക് വേണ്ടി സ്ഥിതഗതികൾ വിലയിരുത്തിക്കൊണ്ട് ആവശ്യമായ ക്യാമ്പുകൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
എമെർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട വസ്തുക്കൾ
- ടോര്ച്ച്
- റേഡിയോ
- 500 ml വെള്ളം
- ORS പാക്കറ്റ്
- അത്യാവശ്യം വേണ്ടുന്ന മരുന്ന്
- മുറിവിന് പുരട്ടാവുന്ന മരുന്ന്
- ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ
- 100 ഗ്രാം കപ്പലണ്ടി
- 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില് ഈന്തപ്പഴം
- ചെറിയ ഒരു കത്തി
- 10 ക്ലോറിന് ടാബ്ലെറ്റ്
- ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോർച്ചിൽ ഇടാവുന്ന ബാറ്ററി
- ബാറ്ററിയും, കോൾ പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈല് ഫോണ്
- അത്യാവശ്യം കുറച്ച് പണം, ATM
പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയർന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക.
എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തിൽ ആരെയും കാത്ത് നിൽക്കാതെ എമെർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാനുതകുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.
അലേർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ പാലിക്കേണ്ട പൊതു നിർദേശങ്ങൾ
- ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക
- മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാനൻ സാധ്യതയുണ്ട് എന്നതിനാലൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങളൾ നിർത്തരുത്.
- മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
- സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്
- ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്
- പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്ഫി എടുക്കൽ ഒഴിവാക്കുക.
- പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.
- ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദേശം നല്കുക.
- ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ റേഡിയോയില് ശ്രദ്ധിക്കുക
1. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz
3. Thrissur തൃശൂര് MW (AM Channel): 630 kHz
4. Calicut കോഴിക്കോട് MW (AM Channel): 684 kHz
- തൊട്ടടുത്തുള്ള ക്യാമ്പുകളിലേക്ക് ആവശ്യമെങ്കില് മാറി താമസിക്കുക. ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കുക. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.
- ജലം കെട്ടിടത്തിനുള്ളിലൽ പ്രവേശിച്ചാൽ, വൈദ്യുത ആഘാതം ഒഴിവാക്കുവാനായി മെയിന് സ്വിച്ച് ഓഫ് ആക്കുക
- ജില്ലാ എമെർജൻസി ഓപ്പറേഷന്സ് സെന്റര് നമ്പരുകൾ 1077, ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില് STD code ചേര്ക്കുക
- പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പര് കയ്യില് സൂക്ഷിക്കുക.
- വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല് അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.
- വൈദ്യുതോപകരണങ്ങൾ വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തിൽ വെക്കുക.
- വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങൾക്ക് പൊതുവിൽ നീന്താൻ അറിയുമെന്നോർക്കുക.
- വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യുക.
- താഴ്ന്ന പ്രദേശത്തെ ഫ്ലാറ്റുകളിൽ ഉള്ളവർ ഫ്ലാറ്റിന്റെ സെല്ലാറിൽ കാർ പാർക്ക് ചെയ്യാതെ കൂടുതൽ ഉയർന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക.
- രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നല്കുവാന് പോകുക. മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക.
- ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടയും ഒരുമയോടെയും പരിശ്രമിച്ചാൽ പരമാവധി പ്രയാസങ്ങൾ ലഘൂകരിച്ചു കൊണ്ട് മോശം സ്ഥിതികളെ നമുക്ക് അതിജീവിക്കാം.
മഞ്ഞ, ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിക്കപ്പെട്ടാൽ ഓരോ സർക്കാർ വകുപ്പും സ്വീകരിക്കേണ്ട നടപടികളും തയ്യാറെടുപ്പുകളും സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച 'കാലവർഷ-തുലാവർഷ ദുരന്ത മുന്നൊരുക്ക പ്രതികരണ മാർഗരേഖ' കൈപ്പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. കൈപ്പുസ്തകം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിലെ http://sdma.kerala.gov.in/…/Orange-Book-of-Disaster-Managem… എന്ന ലിങ്കിൽ ലഭ്യമാണ്. മഴ മുന്നറിയിപ്പുകൾ സംബന്ധിച്ചുള്ള പൊതു വിവരങ്ങൾക്ക് അധ്യായം രണ്ട് കാണുക. വിവിധ സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് അധ്യായം 6, 7 എന്നിവ ആശ്രയിക്കുക.
കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലെർട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്.

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി


Very Important
 Aug. 14, 2019, 2:51 p.m.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള തീരത്ത് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട് .
ആയതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല.

14 -08-2019 മുതൽ 16-08-2019 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ വടക്ക്, മധ്യ,തെക്ക് അറബിക്കടലിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.

17 -08-2019ന് തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ വടക്ക് കിഴക്ക് , മധ്യ , തെക്ക് പടിഞ്ഞാറ് അറബിക്കടലിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്

18-08-2019ന് തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ മധ്യ പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് അറബിക്കടലിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.

15-08-2019ന് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.

മേൽപറഞ്ഞ കാലയളവിൽ മത്സ്യത്തൊഴിലാളികൾ പ്രസ്തുത പ്രദേശങ്ങളിൽ കടലിൽ പോകരുതെന്ന് നിർദേശിക്കുന്നു.


Very Important
 Aug. 14, 2019, 2:48 p.m.

"സംസ്ഥാനത്ത് ഈ വർഷത്തെ കാലവർഷക്കെടുതിയിൽ വലിയ ദുരന്തങ്ങളുണ്ടായത് വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലും മലപ്പുറം ജില്ലയിലെ കവളപ്പാറ ഭൂദാനത്തുമാണ്. ഉരുൾപൊട്ടലിൽ കൂട്ടമരണം സംഭവിച്ച രണ്ടു സ്ഥലങ്ങളിലും ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാതെ ക്യാംപുകളിൽ കഴിയുന്നവരെ ഇന്ന് നേരിൽ ചെന്ന് കണ്ടു. ദുരിതബാധിതർക്കും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്കും ആകാവുന്ന എല്ലാ ആശ്വാസവും നൽകാൻ ശ്രമിക്കുകയാണ്. ഇന്ന് രാത്രിവരെ സംസ്ഥാനത്താകെ 92 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1,206 ദുരിതാശ്വാസ ക്യാമ്പുകളിൽ 2,21,286 പേർ ഇപ്പോൾ കഴിയുന്നുണ്ട്. മഹാപ്രളയത്തിന് ഒരു വർഷം തികയുമ്പോൾ ഉണ്ടായ ഈ കെടുതി നമ്മെ ഗുരുതരമായി ബാധിക്കുന്നതാണ്. ഇതിൽ നിന്ന് കരകയറാൻ ഒത്തൊരുമിച്ചുള്ള ഇടപെടലാണ് ആവശ്യം. കേരളത്തിന് ഈ ഘട്ടത്തിൽ ലഭിക്കുന്ന എന്ത് സഹായവും അധികമാകില്ല. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ സംസ്ഥാനത്തിന് കരകയറാൻ മുപ്പത്തി ഒന്നായിരം കോടി രൂപയെങ്കിലും വേണം എന്നാണ് യു എൻ ഏജൻസികൾ കണക്കാക്കിയത്. ഈ ഘട്ടത്തിൽ സഹായ ഹസ്തം നീട്ടുന്നവർ ഒട്ടേറെയാണ്.

സവിശേഷമായ ചില അനുഭവങ്ങൾ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിന് ഒന്നും കൊടുക്കേണ്ടതില്ല എന്ന ദുഷ്പ്രചാരണം നടത്തുന്നവരെ നിരാശപ്പെടുത്തുന്ന അനുഭവമാണത്. ഇക്കാര്യത്തിൽ നമ്മുടെ നാട്ടിലെ മാധ്യമങ്ങൾ നടത്തുന്ന ഇടപെടൽ പ്രശംസനീയമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ചു നടത്തിയ വ്യാജ പ്രചാരണങ്ങളെ തുറന്നുകാട്ടാൻ മാധ്യമങ്ങൾ ഏറെക്കുറെ ഒറ്റക്കെട്ടായി തന്നെ രംഗത്തു വന്നു. നേരിയ അപവാദമേ അതിനുള്ളൂ. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സഹായ ശേഖരണം മുടക്കാനുള്ള ശ്രമങ്ങളെയും മാധ്യമങ്ങൾ ശക്തമായി എതിർത്തു. വാർത്തകളിലൂടെ മാത്രമല്ല, മാധ്യമ പ്രവർത്തകർ വ്യക്തിപരമായി വളണ്ടിയർമാരായി രംഗത്തിറങ്ങിയും നടത്തിയ ഇടപെടൽ നാടിനെ സ്നേഹിക്കുന്ന എല്ലാവരെയും ആവേശഭരിതരാക്കുന്നതാണ്. തിരുവനന്തപുരം നഗരസഭയിലെ കലക്ഷൻ സെന്ററിൽ നിരവധി മാധ്യമ പ്രവർത്തകരെ കാണാനിടയായി. തലസ്ഥാനത്തെ പ്രസ്സ് ക്ലബ് നടത്തിയ ഇടപെടലും ശ്രദ്ധേയമാണ്.
ഒരുതരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്കും തകർക്കാനാവാത്തതാണ് അതിജീവനത്തിനുള്ള നിശ്ചയദാർഢ്യം എന്ന് ആത്മവിശ്വാസത്തോടെ പറയാനാകുന്ന അവസ്ഥയാണിത്. ദുരിതമഴയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ഇപ്പോഴും നമ്മുടെ മുന്നിലുണ്ട്. അതീവ ജാഗ്രതയോടെ നാം നിൽക്കുകയാണ്. കൈകോർത്തു നാം അതിജീവിക്കും ഈ പ്രതിസന്ധിയെ."

- മുഖ്യമന്ത്രി പിണറായി വിജയൻ


Very Important
 Aug. 14, 2019, 11:01 a.m.
Priority : High Medium Low
 Aug. 10, 2019, 6:32 p.m. LOW priority

കാസർകോട് ജില്ലയിലെ 15 ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി പായ, പുതപ്പ്, ബെഡ്ഷീറ്റ്, ലുങ്കി, നൈറ്റി, സാനിറ്ററി നാപ്കിൻ, അരി, പഞ്ചസാര, ചെറുപയർ, കടല, പരിപ്പ്, ബിസ്ക്കറ്റ്, റസ്ക്, കുടിവെള്ളം,സോപ്പ്, പേസ്റ്റ്, ബ്ലീച്ചിങ്ങ് പൗഡർ എന്നിവ ആവശ്യമുണ്ട്. ഹോസ്ദുര്‍ഗ്ഗ് താലൂക്ക് നമ്പര്‍ വില്ലേജ് ദുതിതാശ്വാസ ക്യാമ്പ് കുടുംബങ്ങളുടെ എണ്ണം ആളുടെ എണ്ണം ക്യാമ്പ് ഉദ്യോഗസ്ഥന്റെ നമ്പര്‍ 1 .ചെറുവത്തൂര്‍ കൊവ്വല്‍ എയുപി സ്‌കൂള്‍ 16 48 8547617428 2 .ചെറുവത്തൂര്‍ കാരി വിഷ്ണൂമൂര്‍ത്തി ക്ഷേത്രം 31 105 8547617428 3 .നീലേശ്വരം കടിഞ്ഞിമൂല ജി എബ്‌ളൂ എല്‍ പി സ്‌കൂള്‍ 38 53 8547617424 4 .നീലേശ്വരം വൈകുണ്ഠ ക്ഷേത്ര ഓഡിയോറിയം 7 25 8547617424 5 .നീലേശ്വരം നീലേശ്വരം ജുമാമസ്ജിദ് 35 125 8547617424 6 .പേരോല്‍ പാലത്തടം ക്യാമ്പസ് 80 264 9400110319 7 .പേരോല്‍ ചാത്തമത്ത് പാടാര്‍ക്കുളങ്ങര ഓഡിറ്റോറിയം 100 300 9400110319 8 .അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 12 53 8547617408 9 .ക്ലായിക്കോട് വെള്ളാട്ട് ജി എല്‍ പി സ്‌കൂള്‍ 24 67 8547617430 10 .ക്ലായിക്കോട് ക്ലായിക്കോട് വായനശാല 19 51 8547617430 11. സൗത്ത് തൃക്കരിപ്പൂര്‍ ഉടുമ്പുത്തല അങ്കണ്‍വാടി 3 14 8547617434 12 .കാഞ്ഞങ്ങാട് പനങ്കാവ് മുത്തപ്പ ക്ഷേത്രം 14 47 8547617418 വെള്ളരിക്കുണ്ട് താലൂക്ക് നമ്പര്‍ വില്ലേജ് ദുതിതാശ്വാസ ക്യാമ്പ് കുടുംബങ്ങളുടെ എണ്ണം ആളുടെ എണ്ണം ക്യാമ്പ് ഉദ്യോഗസ്ഥന്റെ നമ്പര്‍ 1 .പരപ്പ ക്ലായിക്കോട് ഫാം ഹൗസ് 1 4 9946546165 2 പനത്തടി കമ്മാടി കമ്മ്യൂണിറ്റി ഹാള്‍ 10 55 8547617416 3 മാലോത്ത് മാലോത്ത് കസബ സ്‌കൂള്‍ 6 22 8547617417
 Aug. 10, 2019, 6:32 p.m.
 Aug. 10, 2019, 6:11 p.m. HIGH priority

ഞായറാഴ്ച (ആഗസ്റ്റ്11ന്) വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. റെഡ് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (Extremely Heavy 24 മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. ആഗസ്റ്റ് 11ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളിലും ആഗസ്റ്റ് 12ന് ഇടുക്കി,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും, ആഗസ്റ്റ് 13ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, ആഗസ്റ്റ് 14ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് 'ഓറഞ്ച്' അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ആഗസ്റ്റ് 13ന് എറണാകുളം, കോഴിക്കോട് എന്നി ജില്ലകളിലും ആഗസ്റ്റ് 14ന് എറണാകുളം, കോഴിക്കോട് എന്നി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചു
 Aug. 10, 2019, 6:11 p.m.
 Aug. 10, 2019, 6:04 p.m. HIGH priority

ഞായറാഴ്ച (ആഗസ്റ്റ്11ന്) വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. റെഡ് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (Extremely Heavy 24 മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. ആഗസ്റ്റ് 11ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളിലും ആഗസ്റ്റ് 12ന് ഇടുക്കി,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും, ആഗസ്റ്റ് 13ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, ആഗസ്റ്റ് 14ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് 'ഓറഞ്ച്' അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ആഗസ്റ്റ് 13ന് എറണാകുളം, കോഴിക്കോട് എന്നി ജില്ലകളിലും ആഗസ്റ്റ് 14ന് എറണാകുളം, കോഴിക്കോട് എന്നി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചു
 Aug. 10, 2019, 6:04 p.m.
 Aug. 10, 2019, 5:20 p.m. LOW priority

വയനാട് ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ജില്ലയിൽ പ്രളയവും ഉരുൾപൊട്ടലും വ്യാപകമാണ്. 193 റിലീഫ് ക്യാമ്പുകളിലായി നിലവില്‍ എണ്ണായിരത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്‌. 2018 ലെ പ്രളയത്തെ നാം തരണം ചെയ്തതിലും ഫലപ്രദമായി ഈ പ്രളയം അതിജീവിക്കാൻ നമുക്ക് സാധിക്കണം. ക്യാമ്പുകളിൽ മികവുറ്റ സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമുള്ള അവശ്യ സാധനങ്ങള്‍ ജില്ലാ ഭരണകൂടം എത്തിച്ചു നൽകിയിട്ടുണ്ട്‌. ജില്ലാ ഭരണകൂടവുമായി കൈകോര്‍ത്ത് അവശ്യ വസ്തുക്കള്‍ ഇവര്‍ക്കു നല്‍കുന്നതിനായി സുമനസ്സുകളുടെ സഹകരണം കൂടിയേ തീരൂ. ആയതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ള നമ്മുടെ സഹോദരീ സഹോദരന്‍മാര്‍ക്ക് ആവശ്യമായ വസ്തുക്കൾ സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ചുവടെ പറയുന്ന സാധനങ്ങളാണ് നിലവിൽ ആവശ്യമുള്ളത്. ഇവ വയനാട് സിവിൽ സ്റ്റേഷനിൽ എത്തിച്ച് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. ആവശ്യമുള്ള സാധനങ്ങൾ പായ 15000 കമ്പിളിപ്പുതപ്പ്‌ 25000 അടിവസ്ത്രങ്ങൾ 20000 men, 20000 women,20000 kids മുണ്ട്‌ 20000 നൈറ്റി 20000 കുട്ടികളുടെ വസ്ത്രങ്ങൾ 20000 ഹവായ്‌ ചെരിപ്പ്‌ 20000 സാനിറ്ററി നാപ്കിൻ 12000 സോപ്പ്‌ 10000 ഡെറ്റോൾ 1000 lr സോപ്പ്‌ പൗഡർ 10000 packets ബ്ലീച്ചിംഗ്‌ പൗഡർ 10 tonne ക്ലോറിൻ 8 tonne ബിസ്ക്കറ്റ്‌ അരി 70 tonne പഞ്ചസാര 10 tonne ചെറുപയർ 5 tonne പരിപ്പ്‌ 5 tonne കടല 5 tonne വെളിച്ചെണ്ണ 3 tonne Life jacket 150 lifebuoy 50 gumboots 500 Flood and Landslide followed by heavy rainfall is causing a disastrous situation in Wayanad. More than 8000 citizens are rescued and accommodated in 94 relief camps. Necessary facilities are provided at these camps. Your magnanimous contributions in kind are required to ensure wellbeing of our fellow brethren. Kindly donate the following materials. Sleeping Mat 15000 Blanket 25000 Under Garments (Gents-20000, Ladies-20000 and Children-20000) Dhothi-20000 Night Gown-20000 Children's Apparel 20000 Slippers adult-20000,10000-kids Sanitary Napkin 12000 Soap 20000 Dettol 1000 lr Soap Powder 10000 packets Bleaching Powder 10 tonne Chlorine 8 tonne Biscuit Rice 70 tonne Sugar 10 tonne Green Gram 5 tonne Dal 5 tonne Black Gram 5 tonne Coconut oil 3 tonne gloves 500 gumboots 500 lifejackets 150 lifebuoy 50 Collection Centre: 1.SKMJ high school Kalpetta Phone: Sri Antony 9400616386 2. Taluk Office sulthan bathery Phone Sri tomichan Antony 9447895936 3. Sub collectorate office mananthavady Phone Smt. Sithara 9061742901 #wayanadDistrictAdministration #wayanadWE
 Aug. 10, 2019, 5:20 p.m.
 Aug. 10, 2019, 4:31 p.m. HIGH priority

കോഴിക്കോട് ജില്ലയിലെ താലൂക്കുകളിലെ ക്യാമ്പുകൾ 5 മണി കണക്ക്. കോഴിക്കോട് 163 ക്യാമ്പുകൾ, 8203 കുടുംബങ്ങൾ, 27304 ആളുകൾ കൊയിലാണ്ടി 39 ക്യാമ്പുകൾ, 972 കുടുംബങ്ങൾ, 3434 ആളുകൾ വടകര 58 ക്യാമ്പുകൾ, 1173 കുടുംബങ്ങൾ, 4225 ആളുകൾ താമരശ്ശേരി 27 ക്യാമ്പുകൾ, 707 കുടുംബങ്ങൾ, 2446 ആളുകൾ ജില്ലയിലാകെ 287 ക്യാമ്പുകൾ, 11055 കുടുംബങ്ങൾ, 37409 ആളുകൾ
 Aug. 10, 2019, 4:31 p.m.
 Aug. 10, 2019, 4:25 p.m. HIGH priority

കൊച്ചി രാജ്യാന്തര വിമാനത്താവളം ഞായറാഴ്ച ഉച്ചക്ക് 12മണിക്ക് തുറക്കും.
 Aug. 10, 2019, 4:25 p.m.
 Aug. 10, 2019, 3:58 p.m. HIGH priority

ആലപ്പുഴ - എ.സി.റോഡിൽ ബസ് സർവീസ് പുനരാരംഭിച്ചു എ.സി.റോഡിൽ താൽക്കാലികമായി നിർത്തിവച്ചിരുന്ന ബസ് സർവീസ് പുനരാരംഭിച്ചതായി കെ.എസ്.ആർ.ടി.സി. അറിയിച്ചു. എ.സി.റോഡിൽ കിടങ്ങറ മുതൽ ചങ്ങനാശേരി വരെ ജലനിരപ്പ് ഉയർന്നിട്ടുണ്ടെങ്കിലും ഗതാഗതം തടസപ്പെടും വിധമായിട്ടില്ല. ഇടവിട്ട് ചങ്ങനാശേരിക്ക് ബസ് സർവീസ് നടത്തുന്നുണ്ട്
 Aug. 10, 2019, 3:58 p.m.
 Aug. 10, 2019, 3:57 p.m. HIGH priority

ആലപ്പുഴ -അച്ചൻകോവിലാറിലെ ജലനിരപ്പ് ഉയരുന്നു - തീരത്തുള്ളവർ ജാഗ്രത പാലിക്കണം അച്ചൻ കോവിലാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു . തീരപ്രദേശങ്ങളായ ഹരിപ്പാട്, കരുവാറ്റ, വീയപുരം, ചെറുതന,പള്ളിപ്പാട് പ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണം. വെള്ളം ഉയരാൻ സാധ്യതയുള്ള പ്രദേശത്തുള്ളവർ തങ്ങളുടെ പ്രധാനപ്പെട്ട രേഖകൾ, അവശ്യവസ്തുക്കൾ എന്നിവ പ്രത്യേകം കിറ്റുകളിലാക്കി സൂക്ഷിക്കണം. ഇത് വീടിന്റെ ഏറ്റവും ഉയർന്ന ഭാഗങ്ങളിൽ സൂക്ഷിക്കാൻ ശ്രമിക്കണം .
 Aug. 10, 2019, 3:57 p.m.
 Aug. 10, 2019, 8:08 a.m. HIGH priority

ജില്ലയിൽ നിർത്താതെ പെയ്യുന്ന മഴ മൂലം ഒട്ടേറെ പേർ ദുരിതത്തിലാണ്. സ്വന്തം വീട് വിട്ടിറങ്ങേണ്ടി വന്നവർ, മുൻകരുതൽ നടപടികളുടെ ഭാഗമായി മാറ്റിപാർപ്പിച്ചവർ എന്നിങ്ങനെ നിരവധിപേർ. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 181 ദുരിതാശ്വാസ ക്യാമ്പുകൾ നമ്മൾ ആരംഭിച്ചിട്ടുണ്ട്. 6804 കുടുംബങ്ങളിൽ നിന്നായി 20000 ലധികം പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. അംഗ സംഖ്യ ഇനിയും വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. ഭരണാധികാരികളും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും വ്യക്തികളും കയ്യും മെയ്യും മറന്ന് സഹകരിക്കുന്നുണ്ടെങ്കിലും ഇത്രയും കൂടുതൽ ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ നമ്മൾ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ മഹാപ്രളയ കാലത്ത് കോഴിക്കോട്ടുകാരുടെ കരുതലും ഒത്തൊരുമയും സഹാനുഭൂതിയും കേരളം മുഴുവൻ അനുഭവിച്ചറിഞ്ഞതാണ്. ഇത്തവണയും നമുക്ക് മാതൃകയാവാം. ഒത്തൊരുമയോടെ പേമാരിയിലും ഉരുൾപ്പെട്ടലിലും ബുദ്ധിമുട്ടുന്ന നമ്മുടെ സ്വന്തം സഹോദരങ്ങൾക്ക് ആശ്വാസമേകനായി നമുക്ക് ഒന്നിച്ചിറങ്ങാം. സഹായമേകാനായി വരും ദിവസങ്ങളിൽ നിങ്ങളുണ്ടാവും എന്നെനിക്കുറപ്പുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന നമ്മുടെ സഹോദരങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കാൻ കലക്ട്രേറ്റിൽ ഒരു കലക്ഷൻ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ക്യാമ്പുകളിൽ ആവശ്യമുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് ചുവടെ നൽകുന്നു 1. പുൽപ്പായ 2. ബെഡ്ഷീറ്റുകൾ 3. ലുങ്കി 4. നൈറ്റി 5. സാനിറ്ററി നാപ്കിൻസ് 6.അരി 7. പഞ്ചസാര 8. ചെറുപയർ 9. കടല 10. പരിപ്പ് 11. ബിസ്കറ്റ്/റസ്ക് 12. കുടി വെള്ളം 13. സോപ്പ് 14. പേസ്റ്റ് 15. ഡെറ്റോൾ 16. ബ്ലീച്ചിംഗ് പൗഡർ 17. First Aid Kits നിങ്ങൾക്ക് നൽകാനാവുന്നത് എന്തുമാകട്ടെ. അത് നാളെ മുതൽ കലക്ട്രേറ്റിൽ (സിവിൽ സ്റ്റേഷനിൽ) എത്തിക്കുവാൻ താത്പര്യപ്പെടുന്നു. Contact Number: 0495-2371002 0495-2378810 0495-2378820
 Aug. 10, 2019, 8:08 a.m.
 Aug. 9, 2019, 11:05 p.m. HIGH priority

കലക്ടറേറ്റിനു സമീപമുള്ള *ടി എം വര്ഗീസ് ഹാളി* ൽ നാളെ *(ഓഗസ്റ്റ് 10) രാവിലെ 9.30ന്* ആവശ്യ വസ്തുക്കളുടെ ശേഖരണ കേന്ദ്രം ആരംഭിക്കുന്നു. നമ്മളാൽ കഴിയുന്ന ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു കൊണ്ട് ഈ പ്രതിസന്ധി ഘട്ടത്തെ നമുക്കൊരുമിച്ചു നേരിടാം. അവശ്യ സാധനങ്ങൾ *റ്റി .എം വർഗീസ് ഹാളിലോ* താലൂക്ക് ഓഫീസികളിലോ എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ജില്ലയിലെ എല്ലാ ജനങ്ങളുടേയും സഹകരണം ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു. ജില്ലയിലെ 6 താലൂക്ക് ഓഫീസുകളിലും കൗണ്ടര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. അവയുടെ ഫോണ്‍ നമ്പരുകള്‍ താഴെ പറയും പ്രകാരമാണ്. കളക്ട്രേറ്റ് 1077 കൊല്ലം താലൂക്ക് - 0474-2742116 കൊട്ടാരക്കര - 0474-2454623 പുനലൂര്‍ - 0475-2222605 പത്തനാപുരം - 0475-2350090 കരുനാഗപ്പളളി - 0476-2620223 കുന്നത്തൂര്‍ - 0476-2830345 അബ്ദുൾ നാസർ ഐഎഎസ്, ജില്ലാ കളക്ടര്‍, കൊല്ലം. *Floods REHAB Kollam 2019*
 Aug. 9, 2019, 11:05 p.m.