Kerala Rescue

Warning has been issued regarding the high probability of opening of shutters of Peechi Dam. Requesting the residents of the following region to be alert Nadathara, Kannara, Peechi, Panachery, Puthur, Nenmanikkara, Parapookkara, Muriyad, Alagappanagar, Irinjalakuda (Municipality) Vellangallur, Karalam, Kattur, Pudukkad and Thrissur Corporation


Very Important
 Aug. 14, 2019, 3:33 p.m.

ശക്തമായ കാറ്റുണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്ത 24 മണിക്കൂർ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.


Very Important
 Aug. 14, 2019, 2:57 p.m.

ആഗസ്റ്റ് 14,15 തീയതികളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ 'റെഡ്', 'ഓറഞ്ച്' അലേർട്ടുകൾ

ആഗസ്റ്റ് 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് 'റെഡ്' (RED ALERT!) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (Extremely Heavy 24 മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ തയ്യാറാക്കുകയുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും.

ആഗസ്റ്റ് 14 ന് കൊല്ലം ,പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിലും
ആഗസ്റ്റ് 15 ന് മലപ്പുറം , കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളിലും
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് 'ഓറഞ്ച്' അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
ആഗസ്റ്റ് 15 ന് വയനാട് ,കാസർഗോഡ് എന്നീ ജില്ലകളിലും
ആഗസ്റ്റ് 16 ന് ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം yellow alert (മഞ്ഞ അലർട്ട്) പ്രഖ്യാപിച്ചിരിക്കുന്നു.
ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.
ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.

പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ
റെഡ് ,ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും (പ്രളയ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കിൽ http://sdma.kerala.gov.in/wp-cont…/uploads/…/10/KL-Flood.jpg ലഭ്യമാണ്) 2018 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം.
ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും (ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കിൽ http://sdma.kerala.gov.in/…/uploads/2018/10/KL-Landslide.jpg ലഭ്യമാണ്) 2018 ൽ ഉരുൾപൊട്ടലുണ്ടാവുകയോ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും പ്രളയത്തിലും ഉരുൾപൊട്ടലിലുമായി പൂർണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂർത്തീകരിക്കാത്ത വീടുകളിൽ താമസിക്കുന്നവരും പ്രളയത്തിൽ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും അറ്റകുറ്റപ്പണികൾ ഇത് വരെ നടത്തിത്തീർക്കാത്തതുമായ വീടുകളിൽ താമസിക്കുന്നവരും ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം. ഇത്തരം ആളുകൾക്ക് വേണ്ടി സ്ഥിതഗതികൾ വിലയിരുത്തിക്കൊണ്ട് ആവശ്യമായ ക്യാമ്പുകൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
എമെർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട വസ്തുക്കൾ
- ടോര്ച്ച്
- റേഡിയോ
- 500 ml വെള്ളം
- ORS പാക്കറ്റ്
- അത്യാവശ്യം വേണ്ടുന്ന മരുന്ന്
- മുറിവിന് പുരട്ടാവുന്ന മരുന്ന്
- ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ
- 100 ഗ്രാം കപ്പലണ്ടി
- 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില് ഈന്തപ്പഴം
- ചെറിയ ഒരു കത്തി
- 10 ക്ലോറിന് ടാബ്ലെറ്റ്
- ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോർച്ചിൽ ഇടാവുന്ന ബാറ്ററി
- ബാറ്ററിയും, കോൾ പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈല് ഫോണ്
- അത്യാവശ്യം കുറച്ച് പണം, ATM
പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയർന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക.
എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തിൽ ആരെയും കാത്ത് നിൽക്കാതെ എമെർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാനുതകുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.
അലേർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ പാലിക്കേണ്ട പൊതു നിർദേശങ്ങൾ
- ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക
- മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാനൻ സാധ്യതയുണ്ട് എന്നതിനാലൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങളൾ നിർത്തരുത്.
- മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
- സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്
- ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്
- പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്ഫി എടുക്കൽ ഒഴിവാക്കുക.
- പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.
- ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദേശം നല്കുക.
- ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ റേഡിയോയില് ശ്രദ്ധിക്കുക
1. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz
3. Thrissur തൃശൂര് MW (AM Channel): 630 kHz
4. Calicut കോഴിക്കോട് MW (AM Channel): 684 kHz
- തൊട്ടടുത്തുള്ള ക്യാമ്പുകളിലേക്ക് ആവശ്യമെങ്കില് മാറി താമസിക്കുക. ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കുക. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.
- ജലം കെട്ടിടത്തിനുള്ളിലൽ പ്രവേശിച്ചാൽ, വൈദ്യുത ആഘാതം ഒഴിവാക്കുവാനായി മെയിന് സ്വിച്ച് ഓഫ് ആക്കുക
- ജില്ലാ എമെർജൻസി ഓപ്പറേഷന്സ് സെന്റര് നമ്പരുകൾ 1077, ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില് STD code ചേര്ക്കുക
- പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പര് കയ്യില് സൂക്ഷിക്കുക.
- വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല് അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.
- വൈദ്യുതോപകരണങ്ങൾ വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തിൽ വെക്കുക.
- വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങൾക്ക് പൊതുവിൽ നീന്താൻ അറിയുമെന്നോർക്കുക.
- വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യുക.
- താഴ്ന്ന പ്രദേശത്തെ ഫ്ലാറ്റുകളിൽ ഉള്ളവർ ഫ്ലാറ്റിന്റെ സെല്ലാറിൽ കാർ പാർക്ക് ചെയ്യാതെ കൂടുതൽ ഉയർന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക.
- രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നല്കുവാന് പോകുക. മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക.
- ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടയും ഒരുമയോടെയും പരിശ്രമിച്ചാൽ പരമാവധി പ്രയാസങ്ങൾ ലഘൂകരിച്ചു കൊണ്ട് മോശം സ്ഥിതികളെ നമുക്ക് അതിജീവിക്കാം.
മഞ്ഞ, ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിക്കപ്പെട്ടാൽ ഓരോ സർക്കാർ വകുപ്പും സ്വീകരിക്കേണ്ട നടപടികളും തയ്യാറെടുപ്പുകളും സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച 'കാലവർഷ-തുലാവർഷ ദുരന്ത മുന്നൊരുക്ക പ്രതികരണ മാർഗരേഖ' കൈപ്പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. കൈപ്പുസ്തകം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിലെ http://sdma.kerala.gov.in/…/Orange-Book-of-Disaster-Managem… എന്ന ലിങ്കിൽ ലഭ്യമാണ്. മഴ മുന്നറിയിപ്പുകൾ സംബന്ധിച്ചുള്ള പൊതു വിവരങ്ങൾക്ക് അധ്യായം രണ്ട് കാണുക. വിവിധ സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് അധ്യായം 6, 7 എന്നിവ ആശ്രയിക്കുക.
കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലെർട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്.

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി


Very Important
 Aug. 14, 2019, 2:51 p.m.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള തീരത്ത് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട് .
ആയതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല.

14 -08-2019 മുതൽ 16-08-2019 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ വടക്ക്, മധ്യ,തെക്ക് അറബിക്കടലിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.

17 -08-2019ന് തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ വടക്ക് കിഴക്ക് , മധ്യ , തെക്ക് പടിഞ്ഞാറ് അറബിക്കടലിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്

18-08-2019ന് തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ മധ്യ പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് അറബിക്കടലിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.

15-08-2019ന് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.

മേൽപറഞ്ഞ കാലയളവിൽ മത്സ്യത്തൊഴിലാളികൾ പ്രസ്തുത പ്രദേശങ്ങളിൽ കടലിൽ പോകരുതെന്ന് നിർദേശിക്കുന്നു.


Very Important
 Aug. 14, 2019, 2:48 p.m.

"സംസ്ഥാനത്ത് ഈ വർഷത്തെ കാലവർഷക്കെടുതിയിൽ വലിയ ദുരന്തങ്ങളുണ്ടായത് വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലും മലപ്പുറം ജില്ലയിലെ കവളപ്പാറ ഭൂദാനത്തുമാണ്. ഉരുൾപൊട്ടലിൽ കൂട്ടമരണം സംഭവിച്ച രണ്ടു സ്ഥലങ്ങളിലും ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാതെ ക്യാംപുകളിൽ കഴിയുന്നവരെ ഇന്ന് നേരിൽ ചെന്ന് കണ്ടു. ദുരിതബാധിതർക്കും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്കും ആകാവുന്ന എല്ലാ ആശ്വാസവും നൽകാൻ ശ്രമിക്കുകയാണ്. ഇന്ന് രാത്രിവരെ സംസ്ഥാനത്താകെ 92 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1,206 ദുരിതാശ്വാസ ക്യാമ്പുകളിൽ 2,21,286 പേർ ഇപ്പോൾ കഴിയുന്നുണ്ട്. മഹാപ്രളയത്തിന് ഒരു വർഷം തികയുമ്പോൾ ഉണ്ടായ ഈ കെടുതി നമ്മെ ഗുരുതരമായി ബാധിക്കുന്നതാണ്. ഇതിൽ നിന്ന് കരകയറാൻ ഒത്തൊരുമിച്ചുള്ള ഇടപെടലാണ് ആവശ്യം. കേരളത്തിന് ഈ ഘട്ടത്തിൽ ലഭിക്കുന്ന എന്ത് സഹായവും അധികമാകില്ല. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ സംസ്ഥാനത്തിന് കരകയറാൻ മുപ്പത്തി ഒന്നായിരം കോടി രൂപയെങ്കിലും വേണം എന്നാണ് യു എൻ ഏജൻസികൾ കണക്കാക്കിയത്. ഈ ഘട്ടത്തിൽ സഹായ ഹസ്തം നീട്ടുന്നവർ ഒട്ടേറെയാണ്.

സവിശേഷമായ ചില അനുഭവങ്ങൾ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിന് ഒന്നും കൊടുക്കേണ്ടതില്ല എന്ന ദുഷ്പ്രചാരണം നടത്തുന്നവരെ നിരാശപ്പെടുത്തുന്ന അനുഭവമാണത്. ഇക്കാര്യത്തിൽ നമ്മുടെ നാട്ടിലെ മാധ്യമങ്ങൾ നടത്തുന്ന ഇടപെടൽ പ്രശംസനീയമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ചു നടത്തിയ വ്യാജ പ്രചാരണങ്ങളെ തുറന്നുകാട്ടാൻ മാധ്യമങ്ങൾ ഏറെക്കുറെ ഒറ്റക്കെട്ടായി തന്നെ രംഗത്തു വന്നു. നേരിയ അപവാദമേ അതിനുള്ളൂ. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സഹായ ശേഖരണം മുടക്കാനുള്ള ശ്രമങ്ങളെയും മാധ്യമങ്ങൾ ശക്തമായി എതിർത്തു. വാർത്തകളിലൂടെ മാത്രമല്ല, മാധ്യമ പ്രവർത്തകർ വ്യക്തിപരമായി വളണ്ടിയർമാരായി രംഗത്തിറങ്ങിയും നടത്തിയ ഇടപെടൽ നാടിനെ സ്നേഹിക്കുന്ന എല്ലാവരെയും ആവേശഭരിതരാക്കുന്നതാണ്. തിരുവനന്തപുരം നഗരസഭയിലെ കലക്ഷൻ സെന്ററിൽ നിരവധി മാധ്യമ പ്രവർത്തകരെ കാണാനിടയായി. തലസ്ഥാനത്തെ പ്രസ്സ് ക്ലബ് നടത്തിയ ഇടപെടലും ശ്രദ്ധേയമാണ്.
ഒരുതരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്കും തകർക്കാനാവാത്തതാണ് അതിജീവനത്തിനുള്ള നിശ്ചയദാർഢ്യം എന്ന് ആത്മവിശ്വാസത്തോടെ പറയാനാകുന്ന അവസ്ഥയാണിത്. ദുരിതമഴയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ഇപ്പോഴും നമ്മുടെ മുന്നിലുണ്ട്. അതീവ ജാഗ്രതയോടെ നാം നിൽക്കുകയാണ്. കൈകോർത്തു നാം അതിജീവിക്കും ഈ പ്രതിസന്ധിയെ."

- മുഖ്യമന്ത്രി പിണറായി വിജയൻ


Very Important
 Aug. 14, 2019, 11:01 a.m.
Priority : High Medium Low
 Aug. 11, 2019, 8:14 a.m. LOW priority

Dear friends, The district administration appreciates the concerns of the public and we welcome your suggestions too. At the same time, we request you to please verify the facts before forming an opinion. Here are the facts- 1. District administration Thiruvananthapuram has been actively involved in the disaster management, under continuous guidance and support from various district level officers including me. 2. The decision taken to hold the collection efforts as of yesterday, is based upon consistent deliberations with the district administration of affected districts, and not out of lack of empathy (as one might tend to believe in the wake of missing information). 3. Based on the inputs from affected districts, urgent need was with respect to the medical help and we have been quick and active to address this, sending teams to requested districts, besides many other types of assistance such as rescue boats etc. 4. We are keeping a close watch over the situation and are helping our brothers and sisters in affected areas. We will start collection centre and bring our people to normalcy this time too. We request you to be considerate in your opinion before writing off the efforts being made by hundreds of sensitive, diligent and empathetic team here. Thank you
 Aug. 11, 2019, 8:14 a.m. # District administration Thiruvananthapuram
 Aug. 10, 2019, 8:48 p.m. LOW priority

പരിഭ്രാന്തരാകേണ്ട കാര്യമില്ല. ജാഗ്രത പുലർത്തിയാൽ മതി ജില്ലയിലെ ഡാമുകളുടെ സ്ഥിതി സുരക്ഷിതമാണ്. കക്കി ഡാമില്‍ 35 ശതമാനവും പമ്പ ഡാമില്‍ 61 ശതമാനവും മാത്രമാണ് ഇപ്പോൾ സ്റ്റോറേജ്. മൂഴിയാര്‍ ഡാമും തുറന്നു വിടേണ്ട സ്ഥിതിയില്ല. മഴ തുടര്‍ന്നു പെയ്യുകയാണെങ്കില്‍ മാത്രമേ മൂഴിയാര്‍ ഡാം തുറക്കേണ്ട സാഹചര്യമുണ്ടാകുകയുള്ളു. മണിയാര്‍ ബാരേജിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. എങ്കിലും ഇതുമൂലം പമ്പാ നദിയില്‍ വലിയതോതില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയില്ല. മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലേക്ക് പത്ത് ബോട്ടുകള്‍ കൊല്ലം ജില്ലയില്‍ നിന്നും കൊണ്ടുവരുന്നുണ്ട് . അതിൽ നാലെണ്ണം അടൂരിൽ ഇപ്പോൾ എത്തിയിട്ടുണ്ട്.അതില്‍ മൂന്നു ബോട്ടുകള്‍ അടൂര്‍, പന്തളം മേഖലയിലും മൂന്നു ബോട്ടുകള്‍ കോഴഞ്ചേരിയിലും നാലു ബോട്ടുകള്‍ തിരുവല്ലയിലും മുന്‍കരുതല്‍ എന്ന നിലയില്‍ സൂക്ഷിക്കും. മഴയെ തുടര്‍ന്ന് പമ്പാ നദിയിലും അച്ചന്‍കോവിലാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. എങ്കിലും ഇപ്പോൾ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. കാലവസ്ഥാ പ്രവചന പ്രകാരം ഇനിയങ്ങോട്ട് മഴ കുറയുവാനാണ് സാധ്യത. അച്ചന്‍കോവിലാറിന്റെ തീരത്തുള്ള ജനവാസമേഖലയില്‍ ഇനിയും വെള്ളം കയറുകയാണെങ്കില്‍ ജനങ്ങളെ സുരക്ഷിതമായി മാറ്റി താമസിപ്പിക്കുന്നതിനും ക്യാമ്പ് തുടങ്ങുന്നതിനുമുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള ക്യാമ്പുകളിൽ ആവശ്യത്തിനുള്ള ഭക്ഷണവും സൗകര്യങ്ങളും ഉണ്ട്. നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. യുവാക്കള്‍ പുഴയിലിറങ്ങുന്നതും മീന്‍ പിടിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് വളരെയധികം സൂക്ഷിക്കേണ്ട കാര്യമാണ്. ആളുകള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ തോതില്‍ ജലം നദികളിലുണ്ട്. അതേപോലെ നല്ല ഒഴുക്കുമുണ്ട്. അതിനാല്‍ അപകടമുണ്ടാകാനുള്ള സാധ്യതയുണ്ട്. നിലവില്‍ പത്തനംതിട്ട ജില്ലയിലെ സ്ഥിതിഗതി പൂര്‍ണ നിയന്ത്രണ വിധേയമാണ്. മറ്റൊരു അപകടസാധ്യതയും നിലവിലില്ല.
 Aug. 10, 2019, 8:48 p.m. # District Collector Pathanamthitta
 Aug. 10, 2019, 8:33 p.m. LOW priority

ഇതുവരെ ഉണ്ടായ ഉരുള്‍പൊട്ടലിലും പ്രളയത്തിലുമായി 57 ജീവൻ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ1,318 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. 46,400 കുടുംബങ്ങളില്‍പ്പെട്ട 1,65,519 പേര് ഈ ക്യാമ്പുകളിലുണ്ട്.
 Aug. 10, 2019, 8:33 p.m. # Chief Minister's Office Kerala
 Aug. 10, 2019, 8:11 p.m. HIGH priority

ERNAKULAM ദുരിതാശ്വാസ സാമഗ്രികൾ സ്വീകരിക്കുന്നതിന് കളക്ടറേറ്റിൽ നാളെ (ആഗസ്റ്റ് 11 ) രാവിലെ ഒമ്പതു മണിക്ക് സംഭരണകേന്ദ്രം തുറക്കും. സ്ഥലം : കളക്ടറേറ്റ് പ്ലാനിങ്ങ് ഹാളാണ് സംഭരണ കേന്ദ്രം. ഇപ്പോൾ അത്യാവശ്യം വേണ്ടത് കുടിവെള്ളം പായ ബെഡ്ഷീറ്റ് പുതപ്പ് തലയിണ സാനിറ്ററി പാഡുകൾ മരുന്നുകൾ ശുചീകരണ വസ്തുക്കൾ പഴകിയതോ ഉപയോഗിച്ചതോ ആയ വസ്തുക്കൾ നൽകരുത്. സംഭരണ കേന്ദ്രം ചാർജ് ഓഫീസറുടെ ഫോൺനമ്പർ: 9447918124
 Aug. 10, 2019, 8:11 p.m. #ernakulam
 Aug. 10, 2019, 7:13 p.m. HIGH priority

കൊല്ലം ജില്ലയിലെ കലക്ടറേറ്റിനു സമീപമുള്ള *ടി എം വര്ഗീസ് ഹാളിലും*, *താലൂക്ക് ഓഫീസുകളിലും* നാളെ (ഓഗസ്റ്റ് 11 ഞായറാഴ്ച്ച) രാവിലെ മുതൽ തന്നെ ആവശ്യ വസ്തുക്കളുടെ ശേഖരണം നടക്കുന്നതാണ്. Lungis, Bedsheets, Blankets, Under Garments, T- Shirts, Nighties, Sanitary Pad, Sleeping Mats, Bath Towels, Kids cloths, Winter cloths, Silppers, Mosquito coil, Emergency light, Torch, Pillows, Tooth Brush & Paste, Soaps, അത്യാവശ്യ മരുന്നുകൾ, പെട്ടെന്ന് മോശമാകാത്ത ഭക്ഷണ സാധനങ്ങൾ, കുടിവെള്ളം എന്നിവ നമ്മളാൽ കഴിയും വിധം എത്തിച്ചു കൊണ്ട് ഈ പ്രതിസന്ധി ഘട്ടത്തെ നമുക്കൊരുമിച്ചു നേരിടാം. ജില്ലയിലെ എല്ലാ ജനങ്ങളുടേയും സഹകരണം ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു. കൊല്ലം ജില്ലയിലെ കളക്ഷൻ സെന്റെറുകളുമായി താഴെ പറയുന്ന ഫോണ്‍ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. കളക്ട്രേറ്റ് 1077 കൊല്ലം താലൂക്ക് - 0474-2742116 കൊട്ടാരക്കര - 0474-2454623 പുനലൂര്‍ - 0475-2222605 പത്തനാപുരം - 0475-2350090 കരുനാഗപ്പളളി - 0476-2620223 കുന്നത്തൂര്‍ - 0476-2830345 *Floods REHAB Kollam 2019*
 Aug. 10, 2019, 7:13 p.m.
 Aug. 10, 2019, 7:13 p.m. LOW priority

IMD update on 10/8/2019 1.00 p.m പത്തനംതിട്ട ജില്ലയിൽ ഇന്ന് കൂടി ഓറഞ്ച് അലേർട്ട്. കേന്ദ്ര കാലവസ്ഥ പ്രവചന കേന്ദ്രത്തിന്റെ അറിയിപ്പു പ്രകാരം നാളെ മുതൽ ജില്ലയിൽ മഴ കുറയുന്നതായിരിക്കും.
 Aug. 10, 2019, 7:13 p.m.
 Aug. 10, 2019, 7:03 p.m. LOW priority

#Collector #Ernakulam ക്യാമ്പുകളിൽ ദുരിതാശ്വാസവസ്തുക്കൾ വിതരണം ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ച് നിരവധി വ്യക്തികളും സ്ഥാപനങ്ങളും നേരിലും ഓഫീസ് ഫോണിലും ബന്ധപ്പെടുന്നുണ്ട്. ആ നല്ല മനസ്സുകൾക്ക് നന്ദി ! അവർ നേരിട്ട് ക്യാമ്പുകളിൽ വസ്തുക്കൾ വിതരണം ചെയ്യുന്നത് ഏതെങ്കിലും തരത്തിലുള്ള പരാതികൾക്കിടയാക്കിയേക്കാം. അതിനാൽ താഴെ പറയുന്ന നിബന്ധനകൾ പാലിക്കാൻ അഭ്യർത്ഥിക്കുന്നു. ദുരിതാശ്വാസ വസ്തുക്കളുടെ വിതരണം ഉദ്യോഗസ്ഥർ വഴി മാത്രമേ നടത്താവൂ. ഓരോ ക്യാമ്പിന്റെയും ചുമതലയുള്ള വില്ലേജ് ഓഫീസർ / ചാർജ് ഓഫീസർ വഴിയായിരിക്കും വിതരണം ഉപയോഗിച്ച സാധനങ്ങൾ സ്വീകരിക്കില്ല സ്വീകരിക്കുന്ന സാധനങ്ങളുടെ വിവരം ക്യാമ്പിലെ രജിസ്റ്ററിൽ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ രേഖപ്പെടുത്തണം ഇപ്പോൾ കുടിവെള്ളം, ബെഡ്ഷീറ്റുകൾ, പുതപ്പുകൾ, പായ എന്നിവയാണ് വേണ്ടത് സർക്കാരിതര സ്ഥാപനങ്ങളോ സംഘടനകളോ ചാർജ് ഓഫീസറുടെ അറിവില്ലാതെ ക്യാമ്പുകളിൽ ദുരിതാശ്വാസ വസ്തുക്കൾ വിതരണം ചെയ്യരുത് വിതരണത്തിൽ ജാതി-മത-വർഗ്ഗ-വർണ്ണ- രാഷ്ട്രീയ വേർതിരിവുകളൊന്നും പാടില്ല.
 Aug. 10, 2019, 7:03 p.m.
 Aug. 10, 2019, 6:57 p.m. LOW priority

#Collector #Ernakulam # letshelp ദുരിതാശ്വാസം: സംഭരണ കേന്ദ്രം കളക്ടറേറ്റിൽ നാളെ (ആഗസ്റ്റ് 11 ) തുറക്കും ദുരിതാശ്വാസ സാമഗ്രികൾ സ്വീകരിക്കുന്നതിന് കളക്ടറേറ്റിൽ നാളെ (ആഗസ്റ്റ് 11 ) രാവിലെ ഒമ്പതു മണിക്ക് സംഭരണകേന്ദ്രം തുറക്കും. കളക്ടറേറ്റ് പ്ലാനിങ്ങ് ഹാളാണ് സംഭരണ കേന്ദ്രം. ഇപ്പോൾ അത്യാവശ്യം വേണ്ടത് കുടിവെള്ളം പായ ബെഡ്ഷീറ്റ് പുതപ്പ് തലയിണ സാനിറ്ററി പാഡുകൾ മരുന്നുകൾ ശുചീകരണ വസ്തുക്കൾ പഴകിയതോ ഉപയോഗിച്ചതോ ആയ വസ്തുക്കൾ നൽകരുത് സംഭരണ കേന്ദ്രം ചാർജ് ഓഫീസറുടെ ഫോൺനമ്പർ: 9447918124
 Aug. 10, 2019, 6:57 p.m.
 Aug. 10, 2019, 6:48 p.m. LOW priority

Collector Ernakulam നിങ്ങൾ കൊടുക്കുന്ന ഓരോ സാധനങ്ങളും ദുരിതം അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങാകും... ദുരിതാശ്വാസ സാമഗ്രികൾ സ്വീകരിക്കുന്നതിന് കളക്ടറേറ്റിൽ നാളെ (ആഗസ്റ്റ് 11 ) രാവിലെ ഒമ്പതു മണിക്ക് സംഭരണകേന്ദ്രം തുറക്കും. സ്ഥലം : കളക്ടറേറ്റ് പ്ലാനിങ്ങ് ഹാളാണ് സംഭരണ കേന്ദ്രം. ഇപ്പോൾ അത്യാവശ്യം വേണ്ടത് കുടിവെള്ളം പായ ബെഡ്ഷീറ്റ് പുതപ്പ് തലയിണ സാനിറ്ററി പാഡുകൾ മരുന്നുകൾ ശുചീകരണ വസ്തുക്കൾ പഴകിയതോ ഉപയോഗിച്ചതോ ആയ വസ്തുക്കൾ നൽകരുത്. സംഭരണ കേന്ദ്രം ചാർജ് ഓഫീസറുടെ ഫോൺനമ്പർ: 9447918124 #Collector #Ernakulam # letshelp
 Aug. 10, 2019, 6:48 p.m.
 Aug. 10, 2019, 6:42 p.m. LOW priority

താലൂക്കുകളിലെ ക്യാമ്പുകൾ 5 മണി കണക്ക്. കോഴിക്കോട് 163 ക്യാമ്പുകൾ, 8203 കുടുംബങ്ങൾ, 27304 ആളുകൾ കൊയിലാണ്ടി 39 ക്യാമ്പുകൾ, 972 കുടുംബങ്ങൾ, 3434 ആളുകൾ വടകര 58 ക്യാമ്പുകൾ, 1173 കുടുംബങ്ങൾ, 4225 ആളുകൾ താമരശ്ശേരി 27 ക്യാമ്പുകൾ, 707 കുടുംബങ്ങൾ, 2446 ആളുകൾ ജില്ലയിലാകെ 287 ക്യാമ്പുകൾ, 11055 കുടുംബങ്ങൾ, 37409 ആളുകൾ
 Aug. 10, 2019, 6:42 p.m.