Kerala Rescue

Warning has been issued regarding the high probability of opening of shutters of Peechi Dam. Requesting the residents of the following region to be alert Nadathara, Kannara, Peechi, Panachery, Puthur, Nenmanikkara, Parapookkara, Muriyad, Alagappanagar, Irinjalakuda (Municipality) Vellangallur, Karalam, Kattur, Pudukkad and Thrissur Corporation


Very Important
 Aug. 14, 2019, 3:33 p.m.

ശക്തമായ കാറ്റുണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്ത 24 മണിക്കൂർ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.


Very Important
 Aug. 14, 2019, 2:57 p.m.

ആഗസ്റ്റ് 14,15 തീയതികളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ 'റെഡ്', 'ഓറഞ്ച്' അലേർട്ടുകൾ

ആഗസ്റ്റ് 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് 'റെഡ്' (RED ALERT!) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (Extremely Heavy 24 മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ തയ്യാറാക്കുകയുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും.

ആഗസ്റ്റ് 14 ന് കൊല്ലം ,പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിലും
ആഗസ്റ്റ് 15 ന് മലപ്പുറം , കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളിലും
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് 'ഓറഞ്ച്' അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
ആഗസ്റ്റ് 15 ന് വയനാട് ,കാസർഗോഡ് എന്നീ ജില്ലകളിലും
ആഗസ്റ്റ് 16 ന് ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം yellow alert (മഞ്ഞ അലർട്ട്) പ്രഖ്യാപിച്ചിരിക്കുന്നു.
ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.
ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.

പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ
റെഡ് ,ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും (പ്രളയ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കിൽ http://sdma.kerala.gov.in/wp-cont…/uploads/…/10/KL-Flood.jpg ലഭ്യമാണ്) 2018 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം.
ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും (ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കിൽ http://sdma.kerala.gov.in/…/uploads/2018/10/KL-Landslide.jpg ലഭ്യമാണ്) 2018 ൽ ഉരുൾപൊട്ടലുണ്ടാവുകയോ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും പ്രളയത്തിലും ഉരുൾപൊട്ടലിലുമായി പൂർണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂർത്തീകരിക്കാത്ത വീടുകളിൽ താമസിക്കുന്നവരും പ്രളയത്തിൽ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും അറ്റകുറ്റപ്പണികൾ ഇത് വരെ നടത്തിത്തീർക്കാത്തതുമായ വീടുകളിൽ താമസിക്കുന്നവരും ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം. ഇത്തരം ആളുകൾക്ക് വേണ്ടി സ്ഥിതഗതികൾ വിലയിരുത്തിക്കൊണ്ട് ആവശ്യമായ ക്യാമ്പുകൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
എമെർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട വസ്തുക്കൾ
- ടോര്ച്ച്
- റേഡിയോ
- 500 ml വെള്ളം
- ORS പാക്കറ്റ്
- അത്യാവശ്യം വേണ്ടുന്ന മരുന്ന്
- മുറിവിന് പുരട്ടാവുന്ന മരുന്ന്
- ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ
- 100 ഗ്രാം കപ്പലണ്ടി
- 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില് ഈന്തപ്പഴം
- ചെറിയ ഒരു കത്തി
- 10 ക്ലോറിന് ടാബ്ലെറ്റ്
- ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോർച്ചിൽ ഇടാവുന്ന ബാറ്ററി
- ബാറ്ററിയും, കോൾ പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈല് ഫോണ്
- അത്യാവശ്യം കുറച്ച് പണം, ATM
പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയർന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക.
എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തിൽ ആരെയും കാത്ത് നിൽക്കാതെ എമെർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാനുതകുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.
അലേർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ പാലിക്കേണ്ട പൊതു നിർദേശങ്ങൾ
- ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക
- മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാനൻ സാധ്യതയുണ്ട് എന്നതിനാലൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങളൾ നിർത്തരുത്.
- മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
- സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്
- ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്
- പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്ഫി എടുക്കൽ ഒഴിവാക്കുക.
- പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.
- ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദേശം നല്കുക.
- ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ റേഡിയോയില് ശ്രദ്ധിക്കുക
1. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz
3. Thrissur തൃശൂര് MW (AM Channel): 630 kHz
4. Calicut കോഴിക്കോട് MW (AM Channel): 684 kHz
- തൊട്ടടുത്തുള്ള ക്യാമ്പുകളിലേക്ക് ആവശ്യമെങ്കില് മാറി താമസിക്കുക. ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കുക. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.
- ജലം കെട്ടിടത്തിനുള്ളിലൽ പ്രവേശിച്ചാൽ, വൈദ്യുത ആഘാതം ഒഴിവാക്കുവാനായി മെയിന് സ്വിച്ച് ഓഫ് ആക്കുക
- ജില്ലാ എമെർജൻസി ഓപ്പറേഷന്സ് സെന്റര് നമ്പരുകൾ 1077, ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില് STD code ചേര്ക്കുക
- പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പര് കയ്യില് സൂക്ഷിക്കുക.
- വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല് അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.
- വൈദ്യുതോപകരണങ്ങൾ വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തിൽ വെക്കുക.
- വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങൾക്ക് പൊതുവിൽ നീന്താൻ അറിയുമെന്നോർക്കുക.
- വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യുക.
- താഴ്ന്ന പ്രദേശത്തെ ഫ്ലാറ്റുകളിൽ ഉള്ളവർ ഫ്ലാറ്റിന്റെ സെല്ലാറിൽ കാർ പാർക്ക് ചെയ്യാതെ കൂടുതൽ ഉയർന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക.
- രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നല്കുവാന് പോകുക. മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക.
- ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടയും ഒരുമയോടെയും പരിശ്രമിച്ചാൽ പരമാവധി പ്രയാസങ്ങൾ ലഘൂകരിച്ചു കൊണ്ട് മോശം സ്ഥിതികളെ നമുക്ക് അതിജീവിക്കാം.
മഞ്ഞ, ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിക്കപ്പെട്ടാൽ ഓരോ സർക്കാർ വകുപ്പും സ്വീകരിക്കേണ്ട നടപടികളും തയ്യാറെടുപ്പുകളും സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച 'കാലവർഷ-തുലാവർഷ ദുരന്ത മുന്നൊരുക്ക പ്രതികരണ മാർഗരേഖ' കൈപ്പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. കൈപ്പുസ്തകം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിലെ http://sdma.kerala.gov.in/…/Orange-Book-of-Disaster-Managem… എന്ന ലിങ്കിൽ ലഭ്യമാണ്. മഴ മുന്നറിയിപ്പുകൾ സംബന്ധിച്ചുള്ള പൊതു വിവരങ്ങൾക്ക് അധ്യായം രണ്ട് കാണുക. വിവിധ സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് അധ്യായം 6, 7 എന്നിവ ആശ്രയിക്കുക.
കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലെർട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്.

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി


Very Important
 Aug. 14, 2019, 2:51 p.m.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള തീരത്ത് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട് .
ആയതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല.

14 -08-2019 മുതൽ 16-08-2019 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ വടക്ക്, മധ്യ,തെക്ക് അറബിക്കടലിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.

17 -08-2019ന് തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ വടക്ക് കിഴക്ക് , മധ്യ , തെക്ക് പടിഞ്ഞാറ് അറബിക്കടലിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്

18-08-2019ന് തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ മധ്യ പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് അറബിക്കടലിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.

15-08-2019ന് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.

മേൽപറഞ്ഞ കാലയളവിൽ മത്സ്യത്തൊഴിലാളികൾ പ്രസ്തുത പ്രദേശങ്ങളിൽ കടലിൽ പോകരുതെന്ന് നിർദേശിക്കുന്നു.


Very Important
 Aug. 14, 2019, 2:48 p.m.

"സംസ്ഥാനത്ത് ഈ വർഷത്തെ കാലവർഷക്കെടുതിയിൽ വലിയ ദുരന്തങ്ങളുണ്ടായത് വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലും മലപ്പുറം ജില്ലയിലെ കവളപ്പാറ ഭൂദാനത്തുമാണ്. ഉരുൾപൊട്ടലിൽ കൂട്ടമരണം സംഭവിച്ച രണ്ടു സ്ഥലങ്ങളിലും ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാതെ ക്യാംപുകളിൽ കഴിയുന്നവരെ ഇന്ന് നേരിൽ ചെന്ന് കണ്ടു. ദുരിതബാധിതർക്കും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്കും ആകാവുന്ന എല്ലാ ആശ്വാസവും നൽകാൻ ശ്രമിക്കുകയാണ്. ഇന്ന് രാത്രിവരെ സംസ്ഥാനത്താകെ 92 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1,206 ദുരിതാശ്വാസ ക്യാമ്പുകളിൽ 2,21,286 പേർ ഇപ്പോൾ കഴിയുന്നുണ്ട്. മഹാപ്രളയത്തിന് ഒരു വർഷം തികയുമ്പോൾ ഉണ്ടായ ഈ കെടുതി നമ്മെ ഗുരുതരമായി ബാധിക്കുന്നതാണ്. ഇതിൽ നിന്ന് കരകയറാൻ ഒത്തൊരുമിച്ചുള്ള ഇടപെടലാണ് ആവശ്യം. കേരളത്തിന് ഈ ഘട്ടത്തിൽ ലഭിക്കുന്ന എന്ത് സഹായവും അധികമാകില്ല. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ സംസ്ഥാനത്തിന് കരകയറാൻ മുപ്പത്തി ഒന്നായിരം കോടി രൂപയെങ്കിലും വേണം എന്നാണ് യു എൻ ഏജൻസികൾ കണക്കാക്കിയത്. ഈ ഘട്ടത്തിൽ സഹായ ഹസ്തം നീട്ടുന്നവർ ഒട്ടേറെയാണ്.

സവിശേഷമായ ചില അനുഭവങ്ങൾ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിന് ഒന്നും കൊടുക്കേണ്ടതില്ല എന്ന ദുഷ്പ്രചാരണം നടത്തുന്നവരെ നിരാശപ്പെടുത്തുന്ന അനുഭവമാണത്. ഇക്കാര്യത്തിൽ നമ്മുടെ നാട്ടിലെ മാധ്യമങ്ങൾ നടത്തുന്ന ഇടപെടൽ പ്രശംസനീയമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ചു നടത്തിയ വ്യാജ പ്രചാരണങ്ങളെ തുറന്നുകാട്ടാൻ മാധ്യമങ്ങൾ ഏറെക്കുറെ ഒറ്റക്കെട്ടായി തന്നെ രംഗത്തു വന്നു. നേരിയ അപവാദമേ അതിനുള്ളൂ. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സഹായ ശേഖരണം മുടക്കാനുള്ള ശ്രമങ്ങളെയും മാധ്യമങ്ങൾ ശക്തമായി എതിർത്തു. വാർത്തകളിലൂടെ മാത്രമല്ല, മാധ്യമ പ്രവർത്തകർ വ്യക്തിപരമായി വളണ്ടിയർമാരായി രംഗത്തിറങ്ങിയും നടത്തിയ ഇടപെടൽ നാടിനെ സ്നേഹിക്കുന്ന എല്ലാവരെയും ആവേശഭരിതരാക്കുന്നതാണ്. തിരുവനന്തപുരം നഗരസഭയിലെ കലക്ഷൻ സെന്ററിൽ നിരവധി മാധ്യമ പ്രവർത്തകരെ കാണാനിടയായി. തലസ്ഥാനത്തെ പ്രസ്സ് ക്ലബ് നടത്തിയ ഇടപെടലും ശ്രദ്ധേയമാണ്.
ഒരുതരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്കും തകർക്കാനാവാത്തതാണ് അതിജീവനത്തിനുള്ള നിശ്ചയദാർഢ്യം എന്ന് ആത്മവിശ്വാസത്തോടെ പറയാനാകുന്ന അവസ്ഥയാണിത്. ദുരിതമഴയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ഇപ്പോഴും നമ്മുടെ മുന്നിലുണ്ട്. അതീവ ജാഗ്രതയോടെ നാം നിൽക്കുകയാണ്. കൈകോർത്തു നാം അതിജീവിക്കും ഈ പ്രതിസന്ധിയെ."

- മുഖ്യമന്ത്രി പിണറായി വിജയൻ


Very Important
 Aug. 14, 2019, 11:01 a.m.
Priority : High Medium Low
 Aug. 22, 2019, 12:41 p.m. HIGH priority

എറണാകുളം ജില്ലയിൽ ഇന്ന് ഓഗസ്റ്റ് 22 ബുധനാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെർട്പ്രഖ്യാപിച്ചു . ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
 Aug. 22, 2019, 12:41 p.m. TODAY ORANGE ALERT IN ERNAKULAM DISTRICT
 Aug. 21, 2019, 6:03 p.m. LOW priority

പ്രളയത്തിൽ നിന്ന് കര കയറി വരുന്ന കേരളത്തിന് ഒരു കൈത്താങ്ങാകാം... *പ്രളയാനന്തര പുനർനിർമാണത്തിൽ പങ്കാളികളാകൂ* ============================= പ്രളയം മൂലം വീടുകൾക്കുണ്ടായ നാശനഷ്ടം വിലയിരുത്തുന്നതിനായി വോളന്റിയർമാരെ ക്ഷണിക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അതാത് തദ്ദേശ സ്വയംഭരണ / റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം മൊബൈൽ ആപ്പ് ഉപയോഗിച്ച് സർവ്വേ നടത്തുന്നതാണ്.സന്നദ്ധരായ വോളന്റിയർമാർ അവരുടെ സമ്മതം, താൽപര്യപ്പെടുന്ന പഞ്ചായത്ത്‌, പങ്കെടുക്കുന്ന ദിനങ്ങൾ എന്നിവ രേഖപ്പെടുത്തായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക https://survey.keralarescue.in *ശ്രദ്ധിക്കുക: സർവേയിൽ പങ്കെടുക്കുന്നവർ ഇന്റർനെറ്റ് കണക്ഷനുള്ള സ്മാർട്ട്‌ ഫോണുമായി എത്തേണ്ടതാണ്.*
 Aug. 21, 2019, 6:03 p.m.
 Aug. 20, 2019, 8:44 a.m. HIGH priority

Kollam ജില്ലയിലെ TM Varghese ഹാളിൽ പ്രവര്ത്തിച്ചിരുന്ന കളക്ഷൻ സെന്റർ 19.08.2019 ന് ക്ലോസ് ചെയ്ത വിവരം എല്ലാവരെയും അറിയിച്ച് കൊള്ളുന്നു. ഏവരുടെയും സൻമനസിനും സഹായത്തിനും ഹൃദയം നിറഞ്ഞ നന്ദി ...
 Aug. 20, 2019, 8:44 a.m.
 Aug. 19, 2019, 12:10 p.m. HIGH priority

എറണാകുളം ജില്ലയിലെ എല്ലാ റിലീഫ് ക്യാമ്പുകളും അടച്ചിരിക്കുന്നു
 Aug. 19, 2019, 12:10 p.m. ALL CAMPS CLOSED IN ERNAKULAM DISTRICT
 Aug. 18, 2019, 12:53 p.m. HIGH priority

ഇക്കഴിഞ്ഞ 10 ന് ശനിയാഴ്ച കൊല്ലം ടി.എം.വർഗ്ഗീസ് ഹാളിൽ ആരംഭിച്ച ജില്ലാതല ദുരിതാശ്വാസ സംഭരണ കേന്ദ്രത്തിലെ ദുരിതാശ്വാസ സാമഗ്രികളുടെ ശേഖരണം ഇന്ന് 18.8.19 ന് ഞായറാഴ്ച അവസാനിപ്പിക്കുകയാണ്.ഇനിയും പ്രളയബാധിതർക്ക് സഹായഹസ്തം നീട്ടാൻ സന്നദ്ധതയുള്ളവർക്ക് എത്ര ചെറിയ തുകയും ചെക്കായോ ഡ്രാഫ്റ്റായോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാവുന്നതാണ്. അവ കളക്ടറേറ്റിലെ N സെക്ഷനിൽ നേരിട്ട് സ്വീകരിച്ച് രസീത് നൽകുന്നതാണ്.
 Aug. 18, 2019, 12:53 p.m. KOLLAM
 Aug. 17, 2019, 7:37 p.m. MEDIUM priority

എറണാകുളത്തിന്റെ സ്നേഹം ടാർപോളിനുകളുടെ രൂപത്തിൽ അടിയന്തിരമായി വയനാട്ടിലേക്ക് അയക്കേണ്ടതുണ്ട് . എത്രയും പെട്ടന്ന് കളക്ടറേറ്റിലെ കളക്ഷൻ സെന്ററിൽ എത്തിക്കാൻ അഭ്യർത്ഥിക്കുന്നു. ചെറുതോ എടത്തരമോ വലുതോ ഏതുമാകട്ടെ ... അത് ഒന്നാണെങ്കിൽ പോലും എത്തിക്കൂ... ആവശ്യം അറിഞ്ഞാണല്ലോ നമ്മൾ സഹായിക്കേണ്ടത് ... !!
 Aug. 17, 2019, 7:37 p.m. #Collector #Ernakulam #wayanadNeedHelp
 Aug. 17, 2019, 3:41 p.m. MEDIUM priority

കാക്കനാട്: ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകള്‍ വ്യക്തികള്‍ എന്നിവര്‍ ജില്ലാ ഭരണകൂടത്തിന് കൈമാറിയ വിവിധ ആരോഗ്യ സാമഗ്രികളും പ്രതിരോധ മരുന്നുകളും ജില്ലയിലെ വിവിധ പ്രളയ ബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍.കെ കുട്ടപ്പന് കൈമാറി. എലിപ്പനി പ്രതിരോധത്തിനായുള്ള ഡോക്‌സി സൈക്ലിന്‍, രണ്ടായിരം ലിറ്റര്‍ ഡെറ്റോള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധതരം മരുന്നുകള്‍, തുടങ്ങിയവയാണ് ആരോഗ്യ വകുപ്പിന് കൈമാറിയത്. നാളെ മുതല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളില്‍ ഇവ ജനങ്ങള്‍ക്ക് വിതരണം ചെയ്യും. ഡോക്ടറുടെ കുറുപ്പടി ആവശ്യമായ മരുന്നുകള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വിതരണത്തിനായി എത്തും.
 Aug. 17, 2019, 3:41 p.m. #Medicines Handover in Ernakulam
 Aug. 17, 2019, 12:47 p.m. HIGH priority

നാളെ ഞായറാഴ്ച്ച (18/08/2019) വയനാട് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ശുചീകരണ പ്രവർത്തനം നടത്തുവാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. നമുക്കും ഈ സൽപ്രവൃത്തിയിൽ പങ്കെടുക്കാം. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന Link വഴി Register ചെയ്യാവുന്നതാണ്. *https://forms.gle/tAbQGb6y2FqALg4M7*
 Aug. 17, 2019, 12:47 p.m.
 Aug. 17, 2019, 12:44 p.m. HIGH priority

ആഗസ്റ്റ്‌ 17 ശനിയാഴ്ച ഡോക്സി ഡേ ആയി ആചരിക്കുകയാണ്‌. എലിപ്പനി തടയാൻ ഡോക്സിസൈക്ലിൻ ഗുളികകൾ കഴിക്കേണ്ടത്‌ അത്യാവശ്യമാണ്‌. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഗ്രാമപഞ്ചായത്ത്‌ മുനിസിപ്പാലിറ്റി ഓഫീസുകളിലും പ്രധാന ബസ്‌ സ്റ്റാൻഡുകളിലും അംഗനവാടികളിലും ആരോഗ്യ ഉപകേന്ദ്രങ്ങളിലും ഗുളികകൾ ലഭ്യമാണ്‌. 12 വയസിനു മുകളിൽ പ്രായം ഉള്ളവർ 100 മില്ലിഗ്രാമിന്റെ രണ്ട്‌ ഗുളികകൾ വീതം ആഴ്ചയിൽ ഒരിക്കൽ ആഹാരത്തിനു ശേഷം കഴിക്കുകയാണ്‌ വേണ്ടത്‌. ഗർഭിണികൾക്ക്‌ ഡോക്സിസൈക്ലിൻ ഗുളിക കഴിക്കാവുന്നതല്ല. ഗർഭിണികളും 12 വയസിൽ താഴെയുള്ളവരും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്റ്ററെയോ ആരോഗ്യ പ്രവർത്തകരെയോ കണ്ട്‌ പകരമുള്ള മരുന്നോ കൃത്യമായ ഡോസേജോ മനസ്സിലാക്കി മരുന്ന് കഴിക്കണം. എല്ലാവരും ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തുക. ആരോഗ്യസംരക്ഷണം ഏറ്റവും പ്രധാനമാണ്‌.
 Aug. 17, 2019, 12:44 p.m.
 Aug. 16, 2019, 3:23 p.m. MEDIUM priority

എറണാകുളം ജില്ലയിൽ റിലീഫ് ക്യാമ്പുകളുടെ എണ്ണം ഓഗസ്റ്റ് 16 ,2019 3.22 PM ലെ കണക്കു പ്രകാരം 11 ആയിരിക്കുന്നു . ജില്ലയിൽ മഴ കുറഞ്ഞതാണ് ക്യാമ്പുകളുടെ എണ്ണം കുറയാൻ കാരണം.ഇപ്പോൾ ക്യാമ്പുകളിൽ 303 കുടുംബങ്ങളും 902 ആളുകളും ഉണ്ട്
 Aug. 16, 2019, 3:23 p.m. RElIF CAMPS IN ERNAKULAM DISTRICT REDUCED