ആഗസ്റ്റ്‌ 17 ശനിയാഴ്ച ഡോക്സി ഡേ ആയി ആചരിക്കുകയാണ്‌. എലിപ്പനി തടയാൻ ഡോക്സിസൈക്ലിൻ ഗുളികകൾ കഴിക്കേണ്ടത്‌ അത്യാവശ്യമാണ്‌. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഗ്രാമപഞ്ചായത്ത്‌ ...
Priority : High Medium Low
 Aug. 17, 2019, 12:44 p.m. HIGH priority

ആഗസ്റ്റ്‌ 17 ശനിയാഴ്ച ഡോക്സി ഡേ ആയി ആചരിക്കുകയാണ്‌. എലിപ്പനി തടയാൻ ഡോക്സിസൈക്ലിൻ ഗുളികകൾ കഴിക്കേണ്ടത്‌ അത്യാവശ്യമാണ്‌. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഗ്രാമപഞ്ചായത്ത്‌ മുനിസിപ്പാലിറ്റി ഓഫീസുകളിലും പ്രധാന ബസ്‌ സ്റ്റാൻഡുകളിലും അംഗനവാടികളിലും ആരോഗ്യ ഉപകേന്ദ്രങ്ങളിലും ഗുളികകൾ ലഭ്യമാണ്‌. 12 വയസിനു മുകളിൽ പ്രായം ഉള്ളവർ 100 മില്ലിഗ്രാമിന്റെ രണ്ട്‌ ഗുളികകൾ വീതം ആഴ്ചയിൽ ഒരിക്കൽ ആഹാരത്തിനു ശേഷം കഴിക്കുകയാണ്‌ വേണ്ടത്‌. ഗർഭിണികൾക്ക്‌ ഡോക്സിസൈക്ലിൻ ഗുളിക കഴിക്കാവുന്നതല്ല. ഗർഭിണികളും 12 വയസിൽ താഴെയുള്ളവരും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്റ്ററെയോ ആരോഗ്യ പ്രവർത്തകരെയോ കണ്ട്‌ പകരമുള്ള മരുന്നോ കൃത്യമായ ഡോസേജോ മനസ്സിലാക്കി മരുന്ന് കഴിക്കണം. എല്ലാവരും ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തുക. ആരോഗ്യസംരക്ഷണം ഏറ്റവും പ്രധാനമാണ്‌.
 Aug. 17, 2019, 12:44 p.m.
See All Announcements