ജില്ലാ ദുരന്തനിവാരണ അതോറിട്ടി അടിയന്തര യോഗം ചേർന്നു ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ അടിയന്തിര ജില്ലാ ദുരന്തനിവാരണ അതോറിട്ടിയോഗം ചേർന്നു. ജില്ലാ പഞ്ചായത്ത്...
Priority : High Medium Low
 Aug. 9, 2019, 4:20 p.m. LOW priority

ജില്ലാ ദുരന്തനിവാരണ അതോറിട്ടി അടിയന്തര യോഗം ചേർന്നു ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ അടിയന്തിര ജില്ലാ ദുരന്തനിവാരണ അതോറിട്ടിയോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണൂഗോപാൽ, സബ്കളക്ടർ വി.ആർ.കൃഷ്ണതേജ, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സന്നിഹിതരായി. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറോട്് 10 ടോറസ് വാഹനങ്ങൾ തയ്യാറാക്കി നിർത്താൻ യോഗം നിർദ്ദേശം നൽകി. മത്സ്യതൊഴിലാളികളുടെയും മത്സ്യബന്ധന ബോട്ടുകളുടെയും സഹായം രക്ഷാപ്രവർത്തനത്തിന് ലഭ്യമാക്കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകി. ആവശ്യമായ ഡീസൽ, മണ്ണെണ്ണ, പെട്രോൾ എന്നിവ ശേഖരിച്ച് വയ്ക്കാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകി. പോർട്ട് ഓഫീസറോട് ഹൗസ് ബോട്ടുകൾ സജ്ജമാക്കാനും നിർദ്ദേശിച്ചു.
 Aug. 9, 2019, 4:20 p.m.
See All Announcements