ആലപ്പുഴ:മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ കഞ്ഞിപ്പാടം വൈശ്യം ഭാഗം പാലം വലിയ വാഹനങ്ങൾക്കൊഴികെ യാത്രാസൗകര്യത്തിനായി പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാ...
Priority : High Medium Low
 Aug. 11, 2019, 10:12 a.m. HIGH priority

ആലപ്പുഴ:മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ കഞ്ഞിപ്പാടം വൈശ്യം ഭാഗം പാലം വലിയ വാഹനങ്ങൾക്കൊഴികെ യാത്രാസൗകര്യത്തിനായി പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ തുറന്നുകൊടുത്തു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥരെ സഹായിക്കുന്ന തിനായി വിന്യസിച്ചിട്ടുണ്ട്. ചെറുതന ഹനുമാൻതറ പാലത്തിനടിയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കിയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അപകടാവസ്ഥയിൽ നിന്നിരുന്ന മരങ്ങൾ മുറിച്ചുനീക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു നടപടികൾ ത്വരിതപ്പെടുത്തി. വിവിധ മേഖലകളിലെ സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ചുചേർത്ത് വോളൻറിയേഴ്സ്, അവശ്യ സാധനങ്ങൾ , ബോട്ടുകൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തി. ജില്ലയിൽ നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ് എന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല എന്നും ജില്ലാ കളക്ടർ അറിയിച്ചു.
 Aug. 11, 2019, 10:12 a.m. Alappuzha Flood 2019
See All Announcements