#Collector #Ernakulam ക്യാമ്പുകളിൽ ദുരിതാശ്വാസവസ്തുക്കൾ വിതരണം ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ച് നിരവധി വ്യക്തികളും സ്ഥാപനങ്ങളും നേരിലും ഓഫീസ് ഫോണിലും ബന്ധപ്പെടുന്നു...
Priority : High Medium Low
 Aug. 10, 2019, 7:03 p.m. LOW priority

#Collector #Ernakulam ക്യാമ്പുകളിൽ ദുരിതാശ്വാസവസ്തുക്കൾ വിതരണം ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ച് നിരവധി വ്യക്തികളും സ്ഥാപനങ്ങളും നേരിലും ഓഫീസ് ഫോണിലും ബന്ധപ്പെടുന്നുണ്ട്. ആ നല്ല മനസ്സുകൾക്ക് നന്ദി ! അവർ നേരിട്ട് ക്യാമ്പുകളിൽ വസ്തുക്കൾ വിതരണം ചെയ്യുന്നത് ഏതെങ്കിലും തരത്തിലുള്ള പരാതികൾക്കിടയാക്കിയേക്കാം. അതിനാൽ താഴെ പറയുന്ന നിബന്ധനകൾ പാലിക്കാൻ അഭ്യർത്ഥിക്കുന്നു. ദുരിതാശ്വാസ വസ്തുക്കളുടെ വിതരണം ഉദ്യോഗസ്ഥർ വഴി മാത്രമേ നടത്താവൂ. ഓരോ ക്യാമ്പിന്റെയും ചുമതലയുള്ള വില്ലേജ് ഓഫീസർ / ചാർജ് ഓഫീസർ വഴിയായിരിക്കും വിതരണം ഉപയോഗിച്ച സാധനങ്ങൾ സ്വീകരിക്കില്ല സ്വീകരിക്കുന്ന സാധനങ്ങളുടെ വിവരം ക്യാമ്പിലെ രജിസ്റ്ററിൽ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ രേഖപ്പെടുത്തണം ഇപ്പോൾ കുടിവെള്ളം, ബെഡ്ഷീറ്റുകൾ, പുതപ്പുകൾ, പായ എന്നിവയാണ് വേണ്ടത് സർക്കാരിതര സ്ഥാപനങ്ങളോ സംഘടനകളോ ചാർജ് ഓഫീസറുടെ അറിവില്ലാതെ ക്യാമ്പുകളിൽ ദുരിതാശ്വാസ വസ്തുക്കൾ വിതരണം ചെയ്യരുത് വിതരണത്തിൽ ജാതി-മത-വർഗ്ഗ-വർണ്ണ- രാഷ്ട്രീയ വേർതിരിവുകളൊന്നും പാടില്ല.
 Aug. 10, 2019, 7:03 p.m.
See All Announcements