ജില്ലയിൽ നിർത്താതെ പെയ്യുന്ന മഴ മൂലം ഒട്ടേറെ പേർ ദുരിതത്തിലാണ്. സ്വന്തം വീട് വിട്ടിറങ്ങേണ്ടി വന്നവർ, മുൻകരുതൽ നടപടികളുടെ ഭാഗമായി മാറ്റിപാർപ്പിച്ചവർ എന്നിങ്ങനെ നിരവധ...
Priority : High Medium Low
 Aug. 10, 2019, 8:08 a.m. HIGH priority

ജില്ലയിൽ നിർത്താതെ പെയ്യുന്ന മഴ മൂലം ഒട്ടേറെ പേർ ദുരിതത്തിലാണ്. സ്വന്തം വീട് വിട്ടിറങ്ങേണ്ടി വന്നവർ, മുൻകരുതൽ നടപടികളുടെ ഭാഗമായി മാറ്റിപാർപ്പിച്ചവർ എന്നിങ്ങനെ നിരവധിപേർ. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 181 ദുരിതാശ്വാസ ക്യാമ്പുകൾ നമ്മൾ ആരംഭിച്ചിട്ടുണ്ട്. 6804 കുടുംബങ്ങളിൽ നിന്നായി 20000 ലധികം പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. അംഗ സംഖ്യ ഇനിയും വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. ഭരണാധികാരികളും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും വ്യക്തികളും കയ്യും മെയ്യും മറന്ന് സഹകരിക്കുന്നുണ്ടെങ്കിലും ഇത്രയും കൂടുതൽ ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ നമ്മൾ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ മഹാപ്രളയ കാലത്ത് കോഴിക്കോട്ടുകാരുടെ കരുതലും ഒത്തൊരുമയും സഹാനുഭൂതിയും കേരളം മുഴുവൻ അനുഭവിച്ചറിഞ്ഞതാണ്. ഇത്തവണയും നമുക്ക് മാതൃകയാവാം. ഒത്തൊരുമയോടെ പേമാരിയിലും ഉരുൾപ്പെട്ടലിലും ബുദ്ധിമുട്ടുന്ന നമ്മുടെ സ്വന്തം സഹോദരങ്ങൾക്ക് ആശ്വാസമേകനായി നമുക്ക് ഒന്നിച്ചിറങ്ങാം. സഹായമേകാനായി വരും ദിവസങ്ങളിൽ നിങ്ങളുണ്ടാവും എന്നെനിക്കുറപ്പുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന നമ്മുടെ സഹോദരങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കാൻ കലക്ട്രേറ്റിൽ ഒരു കലക്ഷൻ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ക്യാമ്പുകളിൽ ആവശ്യമുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് ചുവടെ നൽകുന്നു 1. പുൽപ്പായ 2. ബെഡ്ഷീറ്റുകൾ 3. ലുങ്കി 4. നൈറ്റി 5. സാനിറ്ററി നാപ്കിൻസ് 6.അരി 7. പഞ്ചസാര 8. ചെറുപയർ 9. കടല 10. പരിപ്പ് 11. ബിസ്കറ്റ്/റസ്ക് 12. കുടി വെള്ളം 13. സോപ്പ് 14. പേസ്റ്റ് 15. ഡെറ്റോൾ 16. ബ്ലീച്ചിംഗ് പൗഡർ 17. First Aid Kits നിങ്ങൾക്ക് നൽകാനാവുന്നത് എന്തുമാകട്ടെ. അത് നാളെ മുതൽ കലക്ട്രേറ്റിൽ (സിവിൽ സ്റ്റേഷനിൽ) എത്തിക്കുവാൻ താത്പര്യപ്പെടുന്നു. Contact Number: 0495-2371002 0495-2378810 0495-2378820
 Aug. 10, 2019, 8:08 a.m.
See All Announcements