ആലപ്പുഴ - ബഹു പൊതുമരാമത്തു & രെജിസ്ട്രേഷൻ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതിയിലു 09.08.2019 തീയതി ഉച്ചക്ക് ശേഷം 4 മണിക്ക് ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് 2019 ഓഗസ്...
Priority : High Medium Low
 Aug. 9, 2019, 8:56 p.m. LOW priority

ആലപ്പുഴ - ബഹു പൊതുമരാമത്തു & രെജിസ്ട്രേഷൻ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതിയിലു 09.08.2019 തീയതി ഉച്ചക്ക് ശേഷം 4 മണിക്ക് ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് 2019 ഓഗസ്റ്റ് മാസത്തിലെ കാലാവർഷകെടുതികൾ നേരിടുന്നതിനായുള്ള മുന്നൊരുക്കങ്ങൾ സംബന്ധിച്ചു് ഒരു അടിയന്തിര യോഗം ചേരുക ഉണ്ടായി. NDRF ടീം ,റെവന്യൂ , പോലീസ് ,ഫയർ & റെസ്ക്യൂ ഉദ്യോഗസ്ഥരും എല്ലാ ജില്ലാ തല വകുപ്പ് മേധാവികളും യോഗത്തിൽ ഹാജരായി .കാലവർഷ കെടുതികൾ നേരിടുന്നതിന്റെ ഭാഗമായി ജില്ലയിൽ താഴെ പറയുന്ന മുന്നൊരുക്കങ്ങൾ നടത്തിയിട്ടുള്ളതാണ് . ചെങ്ങന്നൂർ താലൂക്കിൽ 2 ക്യാമ്പുകളിലായി 8 കുടുംബങ്ങളിലെ 25 പേരെ മാറ്റി പാർപ്പിച്ചു .തണ്ണീർമുക്കം ബണ്ടിന്റെ 90 ഷട്ടറുകളും ,തോട്ടപ്പള്ളി സ്പിൽ വെയിൽ 39 ഷട്ടറുകളും അന്ധകാരനഴിയിൽ 20 ഷട്ടറുകളും തുറന്നിട്ടുള്ളതാണ് .ജില്ലാ എമർജൻസി ഓപ്പറേഷൻ സെൽ & കൺട്രോൾ റൂം 24 മണികൂറും പ്രവർത്തിക്കുന്നുണ്ട് .ആയതിലേക്ക് വിളിക്കേണ്ട ടോൾ ഫ്രീ നമ്പർ 1077 . ഡിഡി ഫിഷെറീസിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണത്തിൽ വിഗദ്ധ പരിശീലനം ലഭിച്ച 19 പേരടങ്ങിയ സംഘം സർവ്വ വിധ സജ്ജീകരണങ്ങളോടും കൂടി സജ്ജമാക്കിയിട്ടുണ്ട് . നാളിതു വരെ ജില്ലയിൽ 27 വീടുകൾ പൂർണമായും 372 വീടുകൾ ഭാഗികമായും നശിച്ചു .റിപ്പോർട്ട് സർക്കാരിലേക്ക് നൽകി . നാശനഷ്ടത്തിന്റെ കണക്ക് പഞ്ചായത്ത് മുഖേന നടന്നു വരുന്നു . കളക്ടറേറ്റ് കൺട്രോൾ റൂമിൽ സ്ഥിര ജീവനക്കാരെ കൂടാതെ ജലനിരപ്പ് മോണിറ്റർ ചെയ്യുന്നതിനായി ഇറിഗേഷൻ , KSEB ,ഫിഷറീസ് ജീവനക്കാരും പ്രവർത്തിക്കുന്നു . അവധി ദിനങ്ങളിൽ റെവന്യൂ ഓഫീസുകളും , ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകളും തുറന്നു പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട് . ക്യാമ്പുകൾ ആവശ്യമായി വരുന്ന സാഹചര്യത്തിൽ അവശ്യ സാധനങ്ങൾ എത്തിക്കുന്നതിന് സിവിൽ സപ്ലൈസ് , ഹോർട്ടികോർപ് എന്നിവർക്കു നിർദ്ദേശം നൽകി . എ സി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി PWD (Roads ), Irrigation , PAO എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു വരുന്നു . ജില്ലയിൽ ഇപ്പോൾ സ്‌ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും , സർക്കാരും ജില്ലാ ഭരണകൂടവും ഏതു സഹചര്യത്തേയും നേരിടുവാൻ സജ്ജമാന്നെന്നും യോഗത്തിൽ ബഹു പൊതുമരാമത്തു & രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി അറിയിച്ചു .
 Aug. 9, 2019, 8:56 p.m.
See All Announcements