ജില്ലയിൽ മഴ തുടരുകയാണ്, റെഡ് അലെർട് നിലനിൽക്കുന്നുണ്ട്. സുരക്ഷാസംവിധാനങ്ങൾ സുസജ്ജമാണ്,ആശങ്കപ്പെടേണ്ടതില്ല എന്നാൽ ജാഗ്രത വേണം. വെള്ളം കയറുവാൻ സാധ്യതയുള്ള മേഖലകളിൽ നിന്ന് ആ...
Priority : High Medium Low
 Aug. 9, 2019, 7:59 p.m. HIGH priority

ജില്ലയിൽ മഴ തുടരുകയാണ്, റെഡ് അലെർട് നിലനിൽക്കുന്നുണ്ട്. സുരക്ഷാസംവിധാനങ്ങൾ സുസജ്ജമാണ്,ആശങ്കപ്പെടേണ്ടതില്ല എന്നാൽ ജാഗ്രത വേണം. വെള്ളം കയറുവാൻ സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുക ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിച്ചു വരുന്നുണ്ട്. പ്രളയ ബാധിത മേഖലകളിൽ എന്ത് ആവശ്യമുണ്ടെങ്കിലും സഹായത്തിനായി കലക്ടറേറ്റിലും താലൂക്കുകളിലും കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ജില്ലയിൽ ഇതുവരെയായി 170 ദുരിതാശ്വാസ ക്യാമ്പുകളിൽ 4225 കുടുംബങ്ങളിലെ 15500 ൽ പരം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ആളുകൾ കൂടിയതോടെ ക്യാമ്പുകളിലെ ആവശ്യങ്ങളും അനവധിയാണ് . പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും ഉള്ള ക്യാമ്പിൽ ഒട്ടേറെ പായയും പുതപ്പും ആവശ്യമായി വന്നിട്ടുണ്ട് ഉണ്ട് അത് നൽകാൻ സന്നദ്ധനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വില്ലേജ് ഓഫീസറുമായി ബന്ധപ്പെട്ട് സാധനങ്ങൾ കൈമാറാൻ താല്പര്യപ്പെടുന്നു ദുരിത ബാധിത മേഖലയിലെ ഏതാവശ്യത്തിനും വില്ലേജ് ഓഫീസറുമായോ പഞ്ചായത്ത് പ്രസിഡൻറ്മായോ ബന്ധപ്പെടാവുന്നതാണ്. ഇതിലുപരിയായി കൺട്രോൾ റൂം നമ്പറായ 1077 ൽ ബന്ധപ്പെടാവുന്നതാണ് https://docs.google.com/spreadsheets/d/e/2PACX-1vTUg2lGAj5JkBRftUA4CGuVziNa00bALjoO7zVOoDFqifkl6i9RR7AByKA4QBPvthcmnC6IfXPhXCGW/pubhtml?gid=569730887&single=true
 Aug. 9, 2019, 7:59 p.m.
See All Announcements